മെസ്സി ബാഴ്സലോണയിൽ തിരിച്ചെത്തി

- Advertisement -

ലോകകപ്പിന്റെ നിരാശയൊക്കെ കഴിഞ്ഞ് മെസ്സി തിരിച്ച് ബാഴ്സലോണയിൽ എത്തി. അർജന്റീനയ്ക്കൊപ്പ. ലോകകപ്പിൽ പ്രീക്വാർട്ടറിൽ പുറത്തായ താരം കുറച്ചു ദിവസങ്ങളുടെ വിശ്രമത്തിനു ശേഷമാണ് ബാഴ്സയിലെ തന്റെ വീട്ടിലേക്ക് തിരിച്ച് എത്തിയത്. ബാഴ്സയിൽ എത്തിയെങ്കിലും ബാഴ്സയുടെ ട്രെയിനിങ് ക്യാമ്പിൽ മെസ്സി ചേരാൻ കുറച്ചു ദിവസങ്ങൾ കൂടിയെടുക്കും.

ബാഴ്സലോണയുടെ പ്രീസീസൺ ട്രെയിനിങ് രണ്ട് ദിവസം മുമ്പ് ആരാംഭിച്ചിരുന്നു. ലോകകപ്പിൽ പങ്കെടുത്ത താരങ്ങൾ ഒഴികെ ബാക്കി എല്ലാ താരങ്ങളും ട്രെയിനിങിൽ എത്തി. സ്പാനിഷ് താരങ്ങളും മെസ്സി ഉൾപ്പെടെ ഉള്ള മറ്റു ലോകകപ്പ് താരങ്ങളും അടുത്ത ആഴ്ചയെ ട്രെയിനിങ് ആരംഭിക്കാൻ സാധ്യതയുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement