ബാഴ്സലോണ ഫെറാൻ ടോറസിനെ സ്വന്തമാക്കുന്നതിന് അടുത്ത് എത്തി

20211217 132059

ബാഴ്സലോണ സ്ക്വാഡ് ശക്തമാക്കാനുള്ള ശ്രമം ഫലം കാണുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ അറ്റാക്കിംഗ് താരമായ ഫെറാൻ ടോറസുമായി ബാഴ്സലോണ നടത്തുന്ന ചർച്ചകൾ വിജയം കാണുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ടോറസിനായുള്ള ട്രാൻസ്ഫർ തുകയിൽ ബാഴ്സലോണയും സിറ്റിയും തമ്മിൽ ധാരണ ആയിട്ടുണ്ട്. ജനുവരി ട്രാൻഫസ്റിൽ തന്നെ താരത്തെ സൈൻ ചെയ്യാൻ ആണ് ബാഴ്സലോണ ആഗ്രഹിക്കുന്നത്. അതിന് കൗട്ടീനോയെ ബാഴ്സലോണക്ക് വിൽക്കാൻ കഴിയേണ്ടതുണ്ട്.

ആ ഫണ്ട് ഉപയോഗിച്ച് ഫെറാൻ ടോറസിനെ വാങ്ങാം എന്നും ബാഴ്സലോണ കരുതുന്നു. വലൻസിയയുടെ താരമായിരുന്നു ടോറസ് കഴിഞ്ഞ സീസണിലാണ് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്.

Previous articleറിസ്വാന്‍ സസ്സെക്സുമായി കരാറിലെത്തി
Next articleമാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആഗ്രഹിക്കുന്ന മാർഷ്യലിനായി യുവന്റസ് രംഗത്ത്