അത്ലറ്റിക് ബിൽബാവോ വിജയ വഴിയിൽ

ലാലിഗയിൽ രണ്ട് മത്സരങ്ങളുടെ ഇടവേളക്ക് ശേഷം അത്ലറ്റിക് ബിൽബാവോ വിജയ വഴിയിൽ തിരികെയെത്തി. ഇന്ന് നടന്ന മത്സരത്തിൽ എൽചെയെ നേരിട്ട അത്ലറ്റിക് ബിൽബാവോ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഹോം ഗ്രൗണ്ടിൽ 32ആം മിനുട്ടിൽ ബെറെഗുവർ ആണ് അത്ലറ്റിക് ക്ലബിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ വിലാലിബ്രെ 86ആം മിനുട്ടിൽ രണ്ടാം ഗോളും നേടി.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ജോസാൻ ആണ് എൽചെയ്ക്ക് ആശ്വാസ ഗോൾ നൽകിയത്. 44 പോയിന്റുമായി എട്ടാം സ്ഥാനത്താണ് അത്ലറ്റിക് ക്ലബ് ഉള്ളത്. എൽചെ 32 പോയിന്റുമായി 15ആം സ്ഥാനത്താണ്.