റയൽ മാഡ്രിഡ് നിരയിൽ പുതിയ പരിക്ക് കൂടെ. മധ്യനിര താരം ക്രൂസിനാണ് പരിക്കേറ്റത്. ഇന്നലെ ഗ്രനാഡയ്ക്ക് എതിരായ മത്സരത്തിൽ ക്രൂസിന് പരിക്കേറ്റതായി റയൽ മാഡ്രിഡ് ക്ലബ് ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. ഈ സീസണിൽ റയലിന്റെ എല്ലാ മത്സരങ്ങളിലും കളിച്ച താരമായിരുന്നു ക്രൂസ്. ഗ്രോയിൻ ഇഞ്ച്വറിയേറ്റ താരം രണ്ട് ആഴ്ചയോളം പുറത്തിരിക്കേണ്ടി വരും.
അന്താരാഷ്ട്ര മത്സരങ്ങൾ ആണ് ഇനി വരുന്ന ആഴ്ചകളിൽ എന്നതിനാൽ റയലിന് ഈ പരിക്ക് വലിയ പ്രശ്നമാകില്ല. ജർമ്മനിയുടെ ടീമിൽ ഉണ്ടായിരുന്ന ക്രൂസിന് ജർമ്മിനിക്ക് ഒപ്പമുള്ള രണ്ട് മത്സരങ്ങളും നഷ്ടമാകും. എസ്റ്റോണിയയെയും അർജന്റീനയുമാണ് ജർമ്മനിയുടെ ഈ ഇന്റ്ർ നാഷണൽ ബ്രേക്കിലെ എതിരാളികൾ.