അവസാനം കാണാൻ ഒരു ഫുട്ബോൾ മത്സരം, കൊറിയൻ ലീഗ് ഇന്ന് തത്സമയം കാണാം

- Advertisement -

നീണ്ട കാലത്തിനു ശേഷം ഇന്ന് ഒരു പ്രൊഫഷണൽ ഫുട്ബോൾ ലീഗ് മത്സരം ഫുട്ബോൾ ആരാധകർക്ക് ഇന്ന് കാണാം. ആദ്യമായി ഒരു കൊറോണ ബാധിത രാജ്യത്ത് ഇന്ന് ഫുട്ബോൾ പുനരാരംഭിക്കുകയാണ്‌. ദക്ഷിണ കൊറിയയിലെ കെ ലീഗിന്റെ ഉദ്ഘാടന മത്സരം ലോക മുഴുവൻ സൗജന്യമായി ടെലിക്കാസ്റ്റ് ചെയ്യാൻ കൊറിയ തീരുമാനിച്ചിരിക്കുകയാണ്.

ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ‌ ജൊൻബുക്ക് മോട്ടേഴ്സും സുവോൻ ബ്ലൂവിങ്സുമാണ് ഇന്ന് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. മത്സരം ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് ആരംഭിക്കുക. കെ ലീഗിന്റെ ഔദ്യോഗിക യൂടൂബ് ചാനലിലും, ട്വിറ്റർ ഹാൻഡിൽ വഴിയും മത്സരം കാണാൻ കഴിയും. ലിങ്ക് : https://youtu.be/xRIaHZvjipo

ശക്തമായ നിയന്ത്രണങ്ങളോടെ ആണ് ലീഗ് ഇന്ന് ആരംഭിക്കുന്നത്. രണ്ട് മാസം മുമ്പ് തുടങ്ങേണ്ടിയിരുന്ന ലീഗ് ആണ് ഇത്ര വൈകി തുടങ്ങുന്നത്. കാണികൾ ഇല്ലാതെയാകും ലീഗ് നടക്കുക. കാണികൾ മാത്രമല്ല വേറെയും നിയന്ത്രണങ്ങൾ ഗവൺമെന്റ് നിർദ്ദേശിച്ചിട്ടുണ്ട്. ഗോളടിച്ചാൽ താരങ്ങൾ ഒരുമിച്ചുള്ള ആഹ്ലാദങ്ങൾക്ക് ലീഗിൽ വിലക്കുണ്ട്. മാത്രമല്ല താരങ്ങൾ അടുത്ത് നിന്ന് സംസാരിക്കുന്നതിനും വിലക്ക് ഉണ്ട്.

Advertisement