ചോപ്രയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ധവാനും ധോണിയുമില്ല

- Advertisement -

മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്രയുടെ ടി20 ലോകകപ്പിനുള്ള 14 അംഗ ടീമിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്കും ഓപ്പണർ ശിഖർ ധവാനും ഇടമില്ല. അതെ സമയം യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തും ഓൾ റൗണ്ടർ ശിവം ദുബെയും ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.

ശിഖർ ധവാന്റെ അഭാവത്തിൽ കെ.എൽ രാഹുലിനെയും രോഹിത് ശർമ്മയെയുമാണ് ചോപ്ര ഓപ്പണറായി തിരഞ്ഞെടുത്തത്. മൂന്നാം സ്ഥാനത്ത് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും നാലാം സ്ഥാനത്ത് ശ്രേയസ് അയ്യരെയും ചോപ്ര ഉൾപെടുത്തിയിട്ടുണ്ട്. യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്, ഓൾ റൗണ്ടർ ഹർദിക് പാണ്ട്യ, ശിവം ദുബെ എന്നിവരും ഇടം നേടിയിട്ടുണ്ട്.

സ്പിന്നർമാരായ കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാൽ, രവീന്ദ്ര ജഡേജ എന്നിവരും ചോപ്രയുടെ 14 അംഗ ടീമിൽ ഇടം നേടിയിട്ടുണ്ട്. കൂടാതെ നാല് ഫാസ്റ്റ് ബൗളർമാരെയും ചോപ്ര ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. ജസ്പ്രീത് ബുംറ, ദീപക് ചഹാർ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവരാണ് ചോപ്രയുടെ ടീമിൽ ഇടം നേടിയ ഫാസ്റ്റ് ബൗളർമാർ.

Advertisement