ജർമൻ പരിശീലകനാവാൻ ഇല്ലെന്ന് യർഗൻ ക്ലോപ്പ്

ജർമൻ ദേശീയ ടീമിന്റെ പരിശീലകനാവാൻ ഇല്ലെന്ന് ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്. നിലവിൽ ലിവർപൂളിൽ തനിക്ക് കരാർ ഉണ്ടെന്നും അത് തീരുന്നത് വരെ താൻ ലിവർപൂളിൽ തന്നെ ഉണ്ടാവുമെന്നും ലിവർപൂൾ പരിശീലകൻ വ്യക്തമാക്കി. നിലവിൽ ലിവർപൂളിൽ 3 വർഷം കൂടി കരാർ ഉണ്ടെന്നും അത് പൂർത്തിയാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ക്ളോപ്പ് പറഞ്ഞു.

തന്റെ മുൻ ക്ലബ്ബുകളായ മൈൻസിലും ഡോർട്മുണ്ടിലും താൻ തന്റെ കരാർ കാലാവധി പൂർത്തിയാക്കിയിട്ടുണ്ടെന്നും ക്ളോപ്പ് ഓർമിപ്പിച്ചു. 17 വർഷത്തോളം ജർമൻ ടീമിനെ പരിശീലിപ്പിച്ചതിന് ശേഷമാണ് യൂറോ കപ്പിന് ശേഷം ജോക്കിം ലോ ജർമൻ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിയുമെന്ന് പ്രഖ്യാപിച്ചത്. നേരത്തെ 2022 ഖത്തർ ലോകകപ്പ് വരെയായിരുന്നു ജോക്കിം ലോക്ക് ജർമൻ ദേശീയ ടീമുമായി കരാർ ഉണ്ടായിരുന്നത്.

Previous articleബാഴ്‌സലോണക്കെതിരെ പി.എസ്.ജി നിരയിൽ നെയ്മർ ഇല്ല
Next articleമോഹൻ ബഗാൻ ഫൈനലിൽ!!! പെനാൾട്ടി തുലച്ചതിന് വലിയ വില കൊടുത്ത് നോർത്ത് ഈസ്റ്റ്