കൗട്ടീനോയെ തിരികെ ടീമിൽ എത്തിക്കാൻ ലിവർപൂളിന് അവസരം ഉണ്ടായിരുന്നു എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. കൗട്ടീനോയെ വിറ്റ തുക ഒക്കെ ലിവർപൂൾ ചിലവഴിച്ചു കഴിഞ്ഞിരുന്നു. താൻ കൗട്ടീനീയോട് സംസാരിച്ചിരുന്നു എന്നും ബയേൺ കൗട്ടീനോയ്ക്ക് പറ്റിയ ക്ലബാണെന്നും ക്ലോപ്പ് പറഞ്ഞു. ലിവർപൂൾ വിട്ട കൗട്ടീനോ ബാഴ്സലോണയിൽ ഒന്നര വർഷം ചിലവഴിച്ചു എങ്കിലും അവിടെ തിളങ്ങാൻ ആയിരുന്നില്ല.
കൗട്ടീനോ ലോക നിലവാരമുള്ള താരമാണ് എന്ന് ക്ലോപ്പ് പറഞ്ഞു. ബാഴ്സലോണയിലേക്ക് കൗട്ടീനോയെ അയക്കാൻ ലിവർപൂളിന് താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷെ ബാഴ്സലോണ സമ്മർദ്ദം ചെലുത്തിയത് ആണ് പ്രശ്നമായത്. ഇപ്പോൾ കൗട്ടീനോയുടെ യാത്ര ബയേണിലേക്കാണ്. ബയേൺ ക്ലബിനും ബുണ്ടസ് ലീഗയ്ക്കും മികച്ച ഒരു താരത്തെയാണ് ലഭിച്ചിരിക്കുന്നത്. ക്ലോപ്പ് പറഞ്ഞു.