മുൻ ജർമ്മൻ ദേശീയ ടീം പരിശീലകൻ ക്ലിൻസ്മാൻ ഇനി ദക്ഷിണ കൊറിയ ദേശീയ ഫുട്ബോൾ ടീമിനെ പരിശീലിപ്പിക്കും. ലോകകപ്പിന് ശേഷം പൗലോ ബെന്റോ സ്ഥാനമൊഴിഞ്ഞ സ്ഥാനത്തേക്കാണ് ജർഗൻ ക്ലിൻസ്മാൻ എത്തുന്നത്. 2026-ൽ യു.എസ്.എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന ലോകകപ്പ് വരെയുള്ള കരാർ ക്ലിൻസ്മാൻ ഒപ്പുവെച്ചു. മാർച്ച് 24-ന് കൊളംബിയയുമായുള്ള കൊറിയയുടെ മത്സരമാകും അദ്ദേഹത്തിന്റെ കീഴിലെ ആദ്യ മത്സരം.
“കൊറിയൻ സോക്കർ ടീമിന്റെ മാനേജരായതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. വരാനിരിക്കുന്ന ഏഷ്യൻ കപ്പിലും 2026 ലോകകപ്പിലും വിജയകരമായ ഫലങ്ങൾ കൈവരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും” ക്ലിൻസ്മാൻ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.
മുമ്പ് ബയേൺ മ്യൂണിക്കിനെ ക്ലിൻസ്മാൻ പരിശീലിപ്പിച്ചുട്ടുണ്ട്. അന്താരാഷ്‌ട്ര തലത്തിൽ, 58-കാരൻ 2014 ലോകകപ്പിൽ യുഎസിനെ പരിശീലിപ്പിച്ചു. ജർമ്മനിയയെ 2006 ലോകകപ്പിൽ മൂന്നാം സ്ഥാനത്തേക്ക് നയിക്കാൻ അദ്ദേഹത്തിനായിരുന്നു.