ടൗൺ ടീം അരീക്കോടിന് സെവൻസ് സീസണിലെ ആദ്യ കിരീടം

Newsroom

Picsart 23 02 28 00 09 26 843

ചങ്ങനാശേരി സെവൻസിൽ ആവേശകരമായ ഫൈനലിൽ ബേസ് പെരുമ്പാവൂരിനെ 2-0ന് തോൽപ്പിച്ച് ടൗൺ ടീം അരീക്കോട് ജേതാക്കളായി. ഇതോടെ ടൗൺ ടീം അരീക്കോട് സീസണിലെ ആദ്യ ട്രോഫി സ്വന്തമാക്കി. ഇതിനു മുമ്പ് ടൗൺ ടീം അരീക്കോട് ഒരു ഫൈനൽ കളിച്ചിരുന്നു എങ്കിലും അന്ന് അവർ വിജയിച്ചിരുന്നില്ല.

Picsart 23 02 28 00 09 38 575

ബേസ് പെരുമ്പാവൂരാകട്ടെ ഈ സീസണിൽ കളിച്ച രണ്ട് ഫൈനലുകളിലും പരാജയം ഏറ്റുവാങ്ങി. ചങ്ങനാശേരി സെവൻസിൽ ഫൈനലിൽ എത്തും മുമ്പ് സെമി ഫൈനലിൽ ടൗൺ ടീം അരീക്കോട് എംജി മാവൂരിനെ 2-1 എന്ന സ്കോറിനും പരാജയപ്പെടുത്തിയിരുന്നു.