സൗവിക് ചക്രബർത്തിയെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയേക്കും

വേർസറ്റൈൽ ഡിഫൻഡറായ സൗവിക് ചക്രബർത്തിയെ ഈസ്റ്റ് ബംഗാൾ സൈൻ ചെയ്തേക്കും. ഹൈദരാബാദ് എഫ് സിയുടെ താരമായിരുന്ന സൗവിക് ഇപ്പോൾ ഫ്രീ ഏജന്റാണ്. താരത്തെ ടീമിലെത്തിക്കാനുള്ള ഈസ്റ്റ് ബംഗാളിന്റെ ചർച്ച അന്തിമ ഘട്ടത്തിലാണുള്ളത്. ഹൈദരബാദിനെ കഴിഞ്ഞ തവണ ചാമ്പ്യന്മാരാക്കുന്നതിൽ സൗവിക് വലിയ പങ്കുവഹിച്ചിരുന്നു. 16 മത്സരങ്ങൾ താരം കഴിഞ്ഞ സീസണിൽ കളിച്ചു.

രണ്ട് വർഷം മുമ്പ് മുംബൈ സിറ്റിയിൽ നിന്നായിരുന്നു സൗവിക് ഹൈദരബാദിലേക്ക് വന്നത്. മുമ്പ് ജംഷദ്പൂർ എഫ് സിക്കായും ഡെൽഹി ഡൈനാമോസിനായും താരം കളിച്ചിട്ടുണ്ട്. ഡിഫൻസിൽ എവിടെയും വിശ്വസിച്ച് കളിപ്പിക്കാൻ പറ്റിയ താരമാണ് സൗവിക്. ഡിഫൻസീവ് മിഡായും കളിക്കാറുണ്ട്. ബംഗാൾ സ്വദേശിയായ സൗവിക് മുമ്പ് മോഹൻ ബഗാൻ ഡിഫൻസിലും കളിച്ചിട്ടുണ്ട്.