അനുവാദമില്ലാതെ പ്രദർശന മത്സരം കളിച്ചാൽ അച്ചടക്ക നടപടി ഉണ്ടാകും എന്ന് കെ എഫ് എ

Newsroom

മഞ്ചേരിയിൽ വെച്ച് ഒരു കേരള സ്റ്റാർസ് vs ഇന്ത്യൻ സ്റ്റാർസ് മത്സരം നടക്കുന്നു എന്ന വാർത്ത വന്നതിനു പിന്നാലെ കെ എഫ് എയുടെ ഒരു ഔദ്യോഗിക നോട്ടീസ് വന്നിരിക്കുകയാണ്‌. കേരള ഫുട്ബോൾ അസോസിയേഷന്റെയും എ ഐ എഫ് എഫിന്റെയും അനുവാദമില്ലാതെ ഏതെങ്കിലും കളിക്കാരോ ക്ലബുകളോ പ്രദർശന മത്സരം നടത്തുകയോ കളിക്കുകയോ ചെയ്താൽ താരങ്ങൾക്ക് എതിരെയും അതുമായി സഹകരിക്കുന്ന ക്ലബുകൾക്ക് എതിരെയും അച്ചടക്ക നടപടികൾ ഉണ്ടാകും എന്ന് കെ എഫ് എ ജില്ലാ ഫുട്ബോൾ അസോസിയേഷനുകൾക്ക് നൽകിയ നോട്ടീസിൽ പറയുന്നു.

കെ എഫ് എ 23 04 21 19 01 32 426

ലഹരി വിരുദ്ധപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുള്ള ധനശേഖരണാർത്ഥം ആണ് മഞ്ചേരിയിൽ ഒരു ഫുട്ബോൾ പ്രദർശന മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. കെ എഫ് എയുടെ ഉത്തരവ് ഈ പ്രദർശന മത്സരത്തെ ബാധിച്ചേക്കാം. മെയ് ആറിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ആണ് പ്രദർശന മത്സരം നടക്കേണ്ടത്. മെഹ്താബ് ഹുസൈൻ നയിക്കുന്ന ഇന്ത്യ ഓൾ സ്റ്റാർസും അനസ് എടത്തൊടിക ക്യാപ്റ്റൻ ആകുന്ന കേരള ഓൾ സ്റ്റാർസും ആണ് പ്രദർശന മത്സരത്തിൽ നേർക്കുനേർ വരിക.

കേരള ഇലവനിൽ കേരളത്തിൽ നിന്ന് ഇപ്പോൾ സജീവമായ ഐ എസ് എൽ താരങ്ങളും മുൻ ഐ എസ് എൽ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും ഐ ലീഗ് താരങ്ങളും ഈ മത്സരത്തിൽ അണിനിരക്കും എന്ന് വാർത്തകൾ ഉണ്ടായിരുന്നു.