സബ്ജൂനിയർ ഫുട്ബോൾ; മലപ്പുറം സെമി ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

39ആമത് കേരള സംസ്ഥാന സ്ബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സെമി ഫൈനൽ തീരുമാനമായി. ഇന്ന് മലപ്പുറം കൂടെ സെമിയിൽ എത്തിയതോടെ ആണ് സെമി ലൈനപ്പായത്. എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ മത്സരത്തിൽ കാസർഗോഡിനെ ആണ് മലപ്പുറം പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു വിജയം. മലപ്പുറത്തിനായി അനസ് ഇരട്ടഗോളുകളും ജിഷ്ണു ഒരു ഗോളും നേടി.

ജൂലൈ 14ന് നടക്കുന്ന സെമിയിൽ കണ്ണൂരിനെ ആകും മലപ്പുറം നേരിടുക. ആദ്യ സെമിയിൽ എറണാകുളം പാലക്കാടിനെയും നേരിടും. നാളെയാണ് ആദ്യ സെമി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial