കെനഡി വീണ്ടും ചെൽസിയിൽ നിന്ന് ന്യൂകാസിലിൽ

- Advertisement -

യുവ വിങ്ങർ കെനഡി വീണ്ടും ന്യൂകാസിൽ യുണൈറ്റഡിൽ എത്തി. വാഴ്പാടിസ്ഥാനത്തിലാണ് ബ്രസീലിയൻ താരം വീണ്ടു ചെൽസിയിൽ നിന്ന് ന്യൂകാസിലിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ ജനുവരിയിൽ ന്യൂകാസിലിൽ എത്തിയ താരം മാഗ്പീസിനൊപ്പം തകർപ്പൻ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. 13 മത്സരങ്ങൾ ന്യൂകാസിലിനായി കളിച്ച താരം 2 ഗോളുകളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയിരുന്നു.

22കാരനായ താരം മാർച്ചിൽ ന്യൂകാസിലിന്റെ പ്ലയർ ഓഫ് ദി മന്ത് പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ന്യൂകാസിലിലേക്ക് മടങ്ങുന്നതിൽ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു. ന്യൂകാസിലിന്റെ സീസണിലെ മൂന്നാം സൈനിങ്ങാണ് കെനഡി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement