സബ്ജൂനിയർ ഫുട്ബോൾ; കോഴിക്കോടിനെ തോൽപ്പിച്ച് സെമി ഫൈനലിൽ

- Advertisement -

39ആമത് കേരള സംസ്ഥാന സ്ബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ സെമിയിൽ. ഇന്ന് എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ മത്സരത്തിൽ കോഴിക്കോടിനെ ആണ് കണ്ണൂർ പരാജയപ്പെടുത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു കണ്ണൂരിന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. കണ്ണൂരിനായി സയാനും കോഴിക്കോടിനായി ജാസിമുമാണ് നിശ്ചിത സമയത്ത് ഗോളുകൾ നേടിയത്. കളി പെനാൾട്ടിയിൽ 8-7നാണ് കണ്ണൂർ ജയിച്ചത്.

മലപ്പുറവും കാസർഗോഡും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും കണ്ണൂർ സെമിയിൽ നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement