മുൻ ബ്ലാസ്റ്റേഴ്സ് താരം നിർമ്മൽ ഛേത്രി എഫ് സി ഗോവയിൽ

- Advertisement -

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ പ്രതിരോധ താരം നിർമ്മൽ ഛേത്രിയെ എഫ് സി ഗോവ സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഡിഫൻസിലായിരുന്നു നിർമ്മൽ. മുൻ ഐ എസ് എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. റൈറ്റ് ബാക്കായും സെന്റർ ബാക്കായും കളിച്ച് മികവു തെളിയിച്ചിട്ടുള്ള താരമാണ്.

മുമ്പ് ഐ ലീഗിൽ ഡി എസ് കെ ശിവജിയൻസിനും താരം കളിച്ചിട്ടുണ്ട്. നോർത്ത് ഈസ്റ്റിൽ തുടരാൻ നിർമ്മൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു എങ്കിലും ക്ലബിന്റെ അനിശ്ചിതാവസ്ഥ നിർമ്മലിനെ ക്ലബ് മാറാൻ പ്രേരിപ്പിക്കുകയായിരുന്നു. എഫ് സി ഗോവയിൽ എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് നിർമ്മൽ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement