സീനിയർ ഫുട്ബോളിൽ തിരുവനന്തപുരത്തെ തോൽപ്പിച്ച് മലപ്പുറം ഫൈനലിൽ

- Advertisement -

തിരുവനന്തപുരത്ത് നടക്കുന്ന കേരള സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ഫൈനലിൽ. ഇന്ന് നടന്ന സെമി പോരാട്ടത്തിൽ ആതിഥേയരായ തിരുവനന്തപുരത്തെ തകർത്താണ് മലപ്പുറം ഫൈനലിലേക്ക് കടന്നത്. ഇന്ന് ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു മലപ്പുറത്തിന്റെ വിജയം. മലപ്പുറത്തിന്റെ സമ്പൂർണ്ണ ആധിപത്യം കണ്ട മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ തിരുവനന്തപുരം രണ്ട് ഗോളിന് പിറകിൽ പോയിരുന്നു.

മലപ്പുറത്തിനായി ആൽഫിൻ വാൾട്ടർ ഇന്ന് ഇരട്ട ഗോളുകൾ നേടി. മുഹമ്മദ് സാബിത്, മുഹമ്മദ് നിഷാം എന്നിവരാണ് മറ്റു സ്കോറേഴ്സ്. വിഗ്നേഷ് തിരുവനന്തപുരത്തിന്റെ ആശ്വാസ ഗോൾ നേടി. ക്വാർട്ടറിൽ വയനാടിനെ തോൽപ്പിച്ചായിരുന്നു മലപ്പുറം സെമിയിലേക്ക് കടന്നത്.

നാളെ നടക്കുന്ന രണ്ടാം സെമിയിൽ പാലക്കാട് കോട്ടയത്തെ നേരിടും.

Advertisement