കേരള ഫുട്ബോളിലെ ചാമ്പ്യന്മാർ ആരെന്ന് ഇന്നറിയാം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

തിരുവനന്തപുരത്ത് നടക്കുന്ന കേരള സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ കലാശ പോരാട്ടം ഇന്ന് നടക്കും. ഇന്ന് വൈകിട്ട് നടക്കുന്ന ഫൈനലിൽ മലപ്പുറവും കോട്ടയും തമ്മിലാണ് പോരാട്ടം നടക്കുന്നത്. ഇന്നലെ നടന്ന സെമിയിൽ പാലക്കാടിനെ തോൽപ്പിച്ചാണ് കോട്ടയം ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കോട്ടയത്തിന്റെ വിജയം. ഹാരിസ് റഹ്മാനായിരുന്നു വിജയ ഗോൾ നേടിയത്.

തിരുവനന്തപുരത്തെ തോൽപ്പിച്ച് ആയിരുന്നു മലപ്പുറം ഫൈനലിൽ കടന്നത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു മലപ്പുറത്തിന്റെ വിജയം. മലപ്പുറത്തിനായി ആൽഫിൻ വാൾട്ടർ ഇന്ന് ഇരട്ട ഗോളും, മുഹമ്മദ് സാബിത്, മുഹമ്മദ് നിഷാം എന്നിവർ ഒരോ ഗോളും സെമിയിൽ നേടി. ക്വാർട്ടറിൽ വയനാടിനെ ആയിരുന്നു മലപ്പുറം തോൽപ്പിച്ചത്.

ഇന്ന് വൈകിട്ട് 3.30നാണ് ഫൈനൽ ആരംഭിക്കുക. മത്സരം തത്സമയം കാണാൻ കഴിയും. മൈ കൂജോ എന്ന സ്ട്രീമിങ് പ്ലാറ്റ്ഫോം ആണ് മത്സരം തത്സമയം ഫുട്ബോൾ പ്രേക്ഷകരിൽ എത്തിക്കുന്നത്. അവരുടെ വെബ്സൈറ്റ് വഴിയും അവരുടെ മൊബൈൽ ആപ്പ് വഴിയും മത്സരം തത്സമയം കാണാം.