ആറ് ഗോൾ ജയവുമായി കേരള യുണൈറ്റഡ്

Newsroom

Picsart 22 09 25 20 22 09 171
Download the Fanport app now!
Appstore Badge
Google Play Badge 1

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന രാംകോ കേരള വനിതാ ലീഗില്‍ എതിരില്ലാത്ത ആറു കോളുകള്‍ക്ക് കേരള യുണൈറ്റഡ് എഫ്‌സി ലൂക്ക സോക്കര്‍ ക്ലബ്ബിനെ പരാജയപ്പെടുത്തി. 15, 63 മിനിട്ടുകളില്‍ 10-ാം നമ്പര്‍ ബേബി ലാല്‍ചന്ദ്മിയും 7,66 മിനിട്ടുകളില്‍ 17-ാം നമ്പര്‍ അനീനയും 19, 20 മിനിട്ടില്‍ 18-ാം നമ്പര്‍ പ്രിസ്റ്റിയും കേരള യുനൈറ്റഡ് എഫ്‌സിക്കു വേണ്ടി രണ്ടു ഗോളുകള്‍ വീതം നേടി. മത്സരത്തിലുടനീളം കേരള യുണൈറ്റഡിന്റെ മുന്നേറ്റമായിരുന്നു. ദുര്‍ബലമായ ലൂക്ക സോക്കറിന്റെ ഫോര്‍വേഡുകള്‍ക്ക് ഒരിക്കല്‍ പോലും യുനൈറ്റഡ് എഫ്‌സിയുടെ പ്രതിരോധനിര ഭേദിച്ച് മുന്നേറാനായില്ല.

ആടുത്ത മത്സരം 29-നാണ്. അന്ന് ഗോകുലം കേരള എഫ്‌സി കടത്തനാട് രാജ എഫ്‌സിയുമായി ഏറ്റുമുട്ടും.

Img 20220925 Wa0127

(പ്രസ് റിലീസ്)