ഗ്രീന്‍ തുടങ്ങി, ടിം ഡേവിഡ് അവസാനിപ്പിച്ചു, മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ

ഹൈദ്രാബാദ് ടി20യിൽ ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോര്‍. കാമറൺ ഗ്രീന്‍ നൽകിയ വെടിക്കെട്ട് തുടക്കത്തിന് ശേഷം ഇന്ത്യ വിക്കറ്റുകളുമായി മത്സരത്തിലേക്ക് തിരികെ വന്നുവെങ്കിലും ടിം ഡേവിഡും ഡാനിയേൽ സാംസും അവസാന ഓവറുകളിൽ തകര്‍ത്തടിച്ചപ്പോള്‍ ഓസ്ട്രേലിയ 186/7 എന്ന സ്കോറിലേക്ക് എത്തി.

Timdavid3.3 ഓവറിൽ ആരോൺ ഫിഞ്ചിനെ നഷ്ടമാകുമ്പോള്‍ ഓസ്ട്രേലിയ 44 റൺസ് നേടിയതിൽ ഫിഞ്ചിന്റെ സംഭാവന 7 റൺസ് മാത്രമായിരുന്നു. 5ാം ഓവറിൽ ഗ്രീന്‍ പുറത്താകുമ്പോള്‍ താരം 21 പന്തിൽ 52 റൺസാണ് നേടിയത്. പിന്നീട് വിക്കറ്റുകളുമായി ഇന്ത്യ തിരിച്ചടിച്ചപ്പോള്‍ ഓസ്ട്രേലിയ ഒരു ഘട്ടത്തിൽ 84/4 എന്ന നിലയിലേക്കും പിന്നീട് 117/6 എന്ന നിലയിലേക്കും വീണു പക്ഷേ ഏഴാം വിക്കറ്റിൽ ടിം ഡേവിഡും ഡാനിയേൽ സാംസും ചേര്‍ന്ന് നേടിയ 68 റൺസ് ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ടിം ഡേവിഡ് 27 പന്തിൽ 54 റൺസ് നേടി അവസാന ഓവറിൽ പുറത്തായപ്പോള്‍ സാംസ് പുറത്താകാതെ 28 റൺസ് നേടി.

ജോഷ് ഇംഗ്ലിസ് 22 റൺസ് നേടിയപ്പോള്‍ ഇന്ത്യയ്ക്കായി അക്സര്‍ പട്ടേൽ 3 വിക്കറ്റുകള്‍ നേടി.