ഗോകുലം കേരളയെ തോൽപ്പിച്ച് കേരള യുണൈറ്റഡ് കേരള പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി

Newsroom

Picsart 23 03 19 21 39 07 438
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള പ്രീമിയർ ലീഗ് കിരീടം കേരള യുണൈറ്റഡ് സ്വന്തമാക്കി. ഇന്ന് വയനാട് കല്പറ്റയിൽ നടന്ന ഫൈനലിൽ ഗോകുലം കേരളയെ ഏക ഗോളിന് തോൽപ്പിച്ച് ആണ് കേരള യുണൈറ്റഡ് കിരീടം ഉറപ്പിച്ചത്. അവസരങ്ങൾ വളരെ കുറവായിരുന്ന മത്സരത്തിൽ ഒരു അബദ്ധത്തിൽ നിന്ന് പിറന്ന സെൽഫ് ഗോളിൽ നിന്ന് ആണ് ഗോകുലം കേരള ഗോൾ വഴങ്ങിയത്. മത്സരം അവസാനിക്കാൻ പത്തു മിനുട്ട് മാത്രം ബാക്കിയിരിക്കെ ആണ് ഈ ഗോൾ വന്നത്.

കേരള യുണൈറ്റഡ് 23 03 19 21 38 08 179

ഗോകുലം ഡിഫൻഡർ നൽകിയ ഒരു ബാക്ക് പാസ് ഗോകുലം ഗോൾ കീപ്പർ ജെയിംസ് കിത്തന് കാലുകളിൽ ഒതുക്കാൻ ആയില്ല. പന്ത് നേരെ വലയിലേക്ക് പോയി. ഈ ഗോൾ കേരള യുണൈറ്റഡിന് കിരീടം സമ്മാനിച്ചു. സെമി ഫൈനലിൽ കേരള യുണൈറ്റഡ് വയനാട് യുണൈറ്റഡിനെ ആയിരുന്നു തോൽപ്പിച്ചത്. കേരള യുണൈറ്റഡിന്റെ ആദ്യ കെ പി എൽ കിരീടം ആണ് ഇത്. മുമൊ ക്വാർട്സ് എഫ് സി എന്ന പേരിൽ കളിച്ചിരുന്ന കേരള യുണൈറ്റഡിനെ 2 വർഷം മുമ്പായിരുന്നു യുണൈറ്റഡ് ഗ്രൂപ്പ് ഏറ്റെടുത്ത് കേരള യുണൈറ്റഡ് ആക്കി മാറ്റിയത്.

ഗോകുലം കേരളക്ക് ഇത് കേരള പ്രീമിയർ ലീഗിലെ മൂന്നാം ഫൈനൽ പരാജയമാണ്. 5 തവണ കെ പി എൽ ഫൈനലിൽ കളിച്ച ഗോകുലം കേരള രണ്ട് തവണ കിരീടം ഉയർത്തിയിട്ടുണ്ട്.