കേരള അണ്ടർ 17 വനിതാ ഫുട്ബോൾ ടീമിലേക്ക് ട്രയൽസ്

കേരളത്തിന്റെ അണ്ടർ 17 ടീമിനായുള്ള സെലക്ഷൻ ട്രയൽസ് ഏപ്രിൽ 24ന് നടക്കും. എറണാകുളം പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വെച്ചാകും സെലക്ഷൻ നടക്കുന്നത്‌. 2005 ജനുവരി 1നും 2007 ഡിസംബർ 31നും ഇടയിൽ ജനിച്ചവർക്ക് ട്രയൽസിൽ പങ്കെടുക്കാം. രാവിലെ ഏഴ് മണിക്ക് ട്രയൽസ് ആരംഭിക്കും. പങ്കെടുക്കാൻ വരുന്നവർ ആർ ടി പി സി ആർ നെഗറ്റീവ് ടെസ്റ്റ് ഫലമോ അല്ലെങ്കിൽ രണ്ട് ഡോസ് കോവിഡ് സർട്ടിഫിക്കറ്റോ കൊണ്ടുവരേണ്ടതുണ്ട്. ഒറിജിനൽ ജനന സർട്ടിഫിക്കറ്റും ഒപ്പം ഒരു കോപ്പിയുൻക്കയ്യിൽ കരുതണമെന്നും അധികൃതർ അറിയിച്ചു.20220421 134107