എഡു ഗാർസിയ ഇനി ചൈനീസ് ക്ലബിൽ

Update Edugarcia

മുൻ ഹൈദരാബാദ് എഫ് ദി താരം എഡു ഗാർസിയയെ ചൈനീസ് ക്ലബായ സിചുവാൻ ജിനിയി ആണ് എഡു ഗാർസിയയെ സ്വന്തമാക്കൊയിരിക്കുന്നത്. ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് സുപരിചിതനായ ലൊബേര പരിശീലിപ്പിക്കുന്ന ക്ലബാണ് സിചുവാൻ ജിനിയി. കൂടാതെ ഹെർനാൻ സാന്റാന,ഓർടിസ് തുടങ്ങി ഇന്ത്യക്കാർക്ക് പരിചിതരായ താരങ്ങളും ഈ ക്ലബിൽ ഉണ്ട്‌.

ഹൈദരബാദ് എഫ് സി അവരുടെ സ്പാനിഷ് താരമായിരുന്ന എഡു ഗാർസിയ ക്ലബുമായുള്ള കരാർ സംയുക്തമായി കഴിഞ്ഞ സീസണിടയിൽ അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ഗാർസിയ ഹൈദരബാദിലെത്തിയത്.

സീസണിൽ 12 മത്സരങ്ങൾ കളിച്ച താരം 2 ഗോളും 2 അസിസ്റ്റും നേടിയിരുന്നു. അറ്റാക്കിംഗ മിഡ്ഫീൽഡർ, കഴിഞ്ഞ സീസണിലെ റണ്ണറപ്പായ എടികെ മോഹൻ ബഗാനിൽ നിന്നായിരുന്നു മനോലോ മാർക്വേസിന്റെ ടീമിലേക്ക് എത്തിയത്.

എ ടി എയ്ക് ഒപ്പം ഐ എസ് എൽ കിരീടം നേടിയിട്ടുള്ള ഗാർസിയ അവർക്ക് വേണ്ടി കപ്പ് നേടിയ സീസണിൽ ഫൈനലിൽ ഗോളടക്കം ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. രണ്ടു സീസൺ മുമ്പ് ചൈനീസ് ലീഗിൽ നിന്ന് തന്നെ ആയിരുന്നു എ ടി കെ കൊൽക്കത്ത ഗാർസിയയെ വീണ്ടും ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വന്നത്.

30കാരനായ എഡു ഗാർസിയ മുമ്പ് ബെംഗളൂരു എഫ് സിക്കായി ഐ എസ് എല്ലിൽ കളിച്ചിരുന്നു. സ്പാനിഷ് സ്വദേശിയാണ്. സ്പാനിഷ് ടീമായ റയൽ സരഗോസയ്ക്ക് വേണ്ടിയും മുമ്പ് കളിച്ചിട്ടുള്ള താരമാണ് എഡു ഗാർസിയ.