മലിംഗയുടെ ആക്ഷനുള്ള മതീശ പതിരണ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ചേർന്നു

ശ്രീലങ്കൻ യുവതാരം മതീശ പതിരണ ചെന്നൈ സൂപ്പർ കിംഗ്സിന് ഒപ്പം ചേർന്നു‌. ഐപിഎൽ 2022 ലെ ശേഷിക്കുന്ന മത്സരങ്ങളിൽ ന്യൂസിലൻഡ് പേസർ ആദം മിൽനെയ്ക്ക് കളിക്കാനാകില്ല എന്ന് ഉറപ്പായതോടെ പകരക്കാരനായാണ് ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ മതീശ പതിരണ ചെന്നൈ സൂപ്പർ കിംഗ്സിൽ എത്തുന്നത്‌. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ സൂപ്പർ കിംഗ്സിന്റെ സീസണിലെ ആദ്യ മത്സരത്തിനിടെയാണ് മിൽനെക്ക് പരിക്കേറ്റത്.

ഈ വർഷം വെസ്റ്റ് ഇൻഡീസിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ 19 കാരനായ പതിരണ ശ്രീലങ്കൻ ടീമിന്റെ ഭാഗമായിരുന്നു, ടൂർണമെന്റിൽ നാല് മത്സരങ്ങൾ കളിക്കുകയും 27.28 ശരാശരിയിൽ ഏഴ് വിക്കറ്റ് വീഴ്ത്താൻ താരത്തിനായിരുന്നു. മുൻ ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ലസിത് മലിംഗയുടേതിനോട് സാമ്യമുള്ള ബൗളിങ് ആക്ഷൻ ആണ് പതിരണയ്ക്കും ഉള്ളത്.