സബ് ജൂനിയർ പെൺകുട്ടികളുടെ ദേശീയ ചാമ്പ്യൻഷിപ്പ്: കേരളം റണ്ണേഴ്സ്-അപ്പ്

Newsroom

Img 20250903 Wa0039
Download the Fanport app now!
Appstore Badge
Google Play Badge 1


ഛത്തീസ്ഗഡിലെ നാരായൺപൂരിൽ നടന്ന സബ് ജൂനിയർ പെൺകുട്ടികളുടെ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ടിയർ 2-ൽ കേരള ടീം മികച്ച പ്രകടനം കാഴ്ചവെച്ചു. ഫൈനൽ മത്സരത്തിൽ ഉത്തർപ്രദേശിനോട് 2-1 എന്ന സ്കോറിന് കേരളം പരാജയപ്പെട്ടു. ഉത്തർപ്രദേശിനുവേണ്ടി 53-ാം മിനിറ്റിൽ നിതി കുമാരിയും 65-ാം മിനിറ്റിൽ ഗരിമയും ഗോളുകൾ നേടി. കേരളത്തിന്റെ ആശ്വാസ ഗോൾ 66-ാം മിനിറ്റിൽ ഇവാന ബിജു നേടി.


ഫൈനലിലേക്കുള്ള കേരളത്തിന്റെ യാത്ര ശ്രദ്ധേയമായിരുന്നു. ഗ്രൂപ്പ് മത്സരങ്ങളിൽ ജമ്മു & കാശ്മീരിനെ 10-0 നും, ഹിമാചൽ പ്രദേശിനെ 14-0 നും, ആന്ധ്രാപ്രദേശിനെ 7-0 നും തകർത്തുവിട്ടു. സെമിഫൈനലിൽ രാജസ്ഥാനെ 8-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് കേരളം ഫൈനലിൽ പ്രവേശിച്ചത്.