കേരള ഫുട്ബോൾ അസോസിയേഷൻ (KFA) 2025-26 സീസണിലേക്കുള്ള സബ് ജൂനിയർ വനിതാ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. ഛത്തീസ്ഗഡിലെ നാരായൺപൂരിൽ വെച്ച് ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 3 വരെ നടക്കുന്ന സബ് ജൂനിയർ ഗേൾസ് നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് (ടയർ 2) ടൂർണമെന്റിലാണ് ഈ യുവനിര മത്സരിക്കുക.
തൃശൂർ, പാലക്കാട്, എറണാകുളം, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം തുടങ്ങിയ ജില്ലകളിൽ നിന്നുള്ള യുവതാരങ്ങളാണ് ടീമിലുള്ളത്. തൃശൂരിൽ നിന്നുള്ള ശ്രാവന്തി കെ.ആർ. ടീമിനെ നയിക്കും. എ.എഫ്.സി ‘ബി’ ലൈസൻസ് കോച്ച് ആയ മുഹമ്മദ് ജംഷാദാണ് ടീമിന്റെ പരിശീലകൻ. ഹാഫ്സത്ത് എ (അസിസ്റ്റന്റ് കോച്ച്), സുലുമോൾ കെ (മാനേജർ), സ്നേഹ വർഗീസ് (ഫിസിയോ) എന്നിവരും ടീമിനൊപ്പമുണ്ട്.
ടയർ 2, ഗ്രൂപ്പ് ബിയിലാണ് കേരളം മത്സരിക്കുന്നത്. ഓഗസ്റ്റ് 25-ന് ജമ്മു & കശ്മീരിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. തുടർന്ന് ഓഗസ്റ്റ് 27-ന് ഹിമാചൽ പ്രദേശിനെയും ഓഗസ്റ്റ് 29-ന് ആന്ധ്രാപ്രദേശിനെയും നേരിടും. ഓഗസ്റ്റ് 21-ന് പാലക്കാട് ജംഗ്ഷനിൽ നിന്ന് ട്രെയിൻ മാർഗമാണ് ടീം യാത്ര തിരിക്കുന്നത്.
Full Kerala Sub Junior Girls Team 2025-26
Goalkeepers
- Kiana Joice Mathew – Ernakulam
- Atmika Sravanthi A – Palakkad
Defenders
3. Deekshitha M – Thrissur
4. Shiny D’ Souza – Thrissur
5. Dhaya KP – Palakkad
6. Gayathri S – Palakkad
7. Navani Krishna C – Kottayam
8. Aswandhini S – Kannur
9. Aadhi Krishna C – Kozhikode
Midfielders
10. Anuya Sangeeth – Thrissur
11. Sravanti KR (Captain) – Thrissur
12. Arpitha Sarah Biju – Wayanad
13. Samantha Saan – Kannur
14. Alphonsa Biju – Malappuram
15. Nila Krishna J – Kollam
16. Sillajith – Kannur
Strikers
17. Harinandhana A – Pathanamthitta
18. Sreeparvathi M P – Thrissur
19. Evana A Biju – Thrissur
20. Shazana EA – Ernakulam
Officials
- Coach: Mr. Muhammed Jamshad (AFC B Licence) – Wayanad
- Assistant Coach: Ms. Hafsath A (AFC C Licence) – Malappuram
- Manager: Ms. Sulumol K – Alappuzha
- Physio: Ms. Sneha Varghese – Ernakulam