ഷൂട്ടേഴ്സ് പടന്നയ്ക്ക് ഉജ്ജ്വല ജയം, സെമിയോട് അടുക്കുന്നു

- Advertisement -

കേരള പ്രീമിയർ ലീഗിൽ ഷൂട്ടേഴ്സ് പടന്നയ്ക്ക് ഉജ്ജ്വല ജയം. ഇന്ന് കോവളം എഫ് സിയെ ആണ് ഷൂട്ടേഴ്സ് പടന്ന പരാജയപ്പെടുത്തിയത്. തൃക്കരിപ്പൂരിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ ആറു ഗോളുകൾക്കായിരുന്നു ഷൂട്ടേഴ്സിന്റെ വിജയം.

വിഷ്ണു ഷൂട്ടേഴ്സിനായി ഇന്ന് ഹാട്രിക്ക് നേടി. കളിയുടെ 24, 45, 55 മിനുട്ടുകളിൽ ആയിരുന്നു വിഷ്ണുവിന്റെ ഗോളുകൾ. ഷൂട്ടേഴ്സിനായി ശ്രുബിൻ ഇരട്ടഗോളുകളും സുധിൻ ഒരു ഗോളും നേടി. ഈ വിജയത്തോടെ 7 മത്സരങ്ങളിൽ നിന്നായി ഷൂട്ടേഴ്സ് പടന്നക്കു 12 പോയന്റായി. 9 പോയന്റുമായി എഫ് സി കേരള ഷൂട്ടേഴ്സിന്റെ പിറകിൽ ഉണ്ട്.

Advertisement