സെമി കാണാതെ എഫ് സി കേരള പുറത്ത്, സെമിയും ഒന്നാം സ്ഥാനവും ഉറപ്പിച്ച് സാറ്റ് തിരൂർ

Newsroom

കേരള പ്രീമിയർ ലീഗിൽ തുടർച്ചയായ വിജയത്തോടെ സാറ്റ് തിരൂർ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഇന്ന് നടന്ന നിർണായക മത്സരത്തിൽ സാറ്റ് തിരൂർ എഫ് സി കേരളയെ ആണ് തോൽപ്പിച്ചത്. തൃശ്ശൂരിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സാറ്റ് തിരൂരിന്റെ വിജയം. ഈ പരാജയം എഫ് സി കേരളയുടെ സെമി പ്രതീക്ഷ അവസാനിപ്പിച്ചു.

ഇന്ന് മത്സരത്തിന്റെ 27ആം മിനുട്ടിൽ കമാരയാണ് സാറ്റിനായി വിജയ ഗോൾ നേടിയത്. ഈ ജയത്തോടെ സാറ്റ് തിരൂരിന് 5 മത്സരങ്ങളിൽ നിന്നായി 12 പോയന്റായി. സാറ്റിനെ ഗ്രൂപ്പ് ബിയിൽ ആർക്കും ഇനി മറികടക്കാൻ ആവില്ല. 6 മത്സരങ്ങളിൽ നിന്ന് 6 പോയന്റുമായി ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് എഫ് സി കേരള ഫിനിഷ് ചെയ്തത്.