കേരള പ്രീമിയർ ലീഗിൽ ഇന്ത്യൻ നാവിക്ക് ആദ്യ മത്സരത്തിൽ തോൽവി. ഗ്രൂപ്പ് എയിൽ ഇന്ന് നടന്ന പോരാട്ടത്തിൽ സാറ്റ് തിരൂരിനോടാണ് ഇന്ത്യൻ നേവി പരാജയപ്പെട്ടത്. എതിരില്ലാത്ത 2 ഗോളിനായിരുന്നു സാറ്റ് തിരൂർ വിജയിച്ചത്. മുഹമ്മദ് നിഷാമും ശഫീകുമാണ് സാറ്റിനായി ഇന്ന് സ്കോർ ചെയ്തത്. സാറ്റ് തിരൂരിന്റെ ലീഗിലെ രണ്ടാം ജയമാണിത്. നാലു മത്സരങ്ങളിൽ നിന്ന് ഇപ്പോൾ ഏഴു പോയന്റാണ് സാറ്റിന് ഉള്ളത്. ശേഷിക്കുന്ന മത്സരത്തിലും ഇന്ത്യൻ നേവിയെ തന്നെയാണ് സാറ്റ് നേരിടേണ്ടത്.