റിയൽ മലബാറിന് സാറ്റ് തിരൂരിന്റെ സെവനപ്പ്

കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ സാറ്റ് തിരൂറിന് വൻ വിജയം. ഇന്ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് സാറ്റ് തിരൂർ വിജയിച്ചത്. ഇരട്ട ഗോളുകൾ നേടിയ അനന്തു മുരളിയും അർഷാദും ഇന്ന് സാറ്റിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചു. ഇന്ന് തുടക്കം മുതൽ സാറ്റിന്റെ ആധിപത്യം ആയിരുന്നു കാണാൻ കഴിഞ്ഞത്.

13, 67 മിനുട്ടുകളിൽ ആയിരുന്നു അർഷാദിന്റെ ഗോളുകൾ. 25, 83 മിനുട്ടുകളിൽ അനന്ദു മുരളിയും ഗോൾ നേടി. ബെലെക്, സിയെലെ ടുറെ, ഫസലുറഹ്മാൻ എന്നിവർ ആണ് സാറ്റ് തിരൂരിന്റെ മറ്റു സ്കോറേഴ്സ്.