മോഹൻ ബഗാന്റെ ഒരു താരത്തിന് കൊറോണ, ഇന്നത്തെ മത്സരം മാറ്റിവെച്ചു

എ ടി കെ മോഹൻ ബഗാന്റെ ഒരു താരത്തിന് കൊറോണ പോസിറ്റീവ് ആയതിനാൽ ഇന്നത്തെ മോഹൻ ബഗാനും ഒഡീഷയും തമ്മിലുള്ള മത്സരം മാറ്റിവെക്കുന്നതായി ഐ എസ് എൽ അറിയിച്ചു. കൊറോണ പോസിറ്റീവ് ആയ താരത്തിന്റെ പേരു വ്യക്തമാക്കിയിട്ടില്ല. താരം ഇപ്പോൾ ഐസൊലേഷനിൽ ആണ്. മറ്റു താരങ്ങളും ഒഫീഷ്യൽസും കൊറോണ ടെസ്റ്റിൽ നെഗറ്റീവ് ആയിരുന്നു. ഈ മത്സരം പിന്നീട് നടത്തും എന്നും ഐ എസ് എൽ അധികൃതർ അറിയിച്ചു. ഐലീഗിൽ നേരത്തെ കൊറോണ പടർന്നതിനാൽ മൂന്ന് ആഴ്ചത്തേക്ക് ഐ ലീഗ് നിർത്തുവെക്കാൻ തീരുമാനം ആയിരുന്നു. അത്തരം ഒരു വ്യാപനം ഐ എസ് എല്ലിൽ ഉണ്ടാകില്ല എന്ന വിശ്വാസത്തിലാണ് എഫ് എസ് ഡി എൽ.