കേരള പ്രീമിയർ ലീഗ് ആദ്യ പ്ലേ ഓഫ് ഇന്ന്, ലൂകാ സോക്കർ കണ്ണൂർ സിറ്റിക്ക് എതിരെ

- Advertisement -

പുതിയ സീസൺ കേരള പ്രീമിയർ ലീഗിന് യോഗ്യത നേടാനായുള്ള ആദ്യ പ്ലേ ഓഫ് മത്സരം ഇന്ന് നടക്കും. ലൂക്ക സോക്കർ ക്ലബും കണ്ണൂർ സിറ്റി എഫ് സിയും തമ്മിലാണ് ഇന്ന് മത്സരം നടക്കുന്നത്. വിജയിക്കുന്നവർക്ക് കേരള പ്രീമിയർ ലീഗിന് യോഗ്യത നേടാം. ഇതാദ്യമായാണ് ഇരു ടീമുകളും കേരള പ്രീമിയർ ലീഗ് കളിക്കാൻ ഒരുങ്ങുന്നത്.

പഴയ ക്ലബായ വിവാ കേരളയുടെ അണിയറയിൽ പ്രവർത്തിച്ചവരാണ് കണ്ണൂർ സിറ്റി എഫ് സിയുടെ പിറകിൽ ഉള്ളത്. ലൂക്ക് സോക്കർ ആവട്ടെ മികച്ച അക്കാദമി ടീമുകളെ ഒരുക്കൊ ഇതിനകം തന്നെ കേരള ഫുട്ബോളിൽ വരവറിയിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് 4 മണിക്ക് ദേവഗിരി കോളേജ് ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുക. രണ്ടാം പ്ലെ ഓഫ് മത്സരത്തിൽ കോതമംഗലം എം എ കോളേജും ട്രാവൻകൂർ റോയൽസും ആണ് ഏറ്റുമുട്ടുന്നത്. നവംബർ 27ന് അംബേദ്കർ സ്റ്റേഡിയത്തിൽ വെച്ചാണ് ആ മത്സരം.

Advertisement