ന്യൂസിലാൻഡിനെതിരെ ഇംഗ്ലണ്ടിന് മികച്ച തുടക്കം

Photo: Twitter/@ BLACKCAPS
- Advertisement -

ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ദിനം അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 241 റൺസ് എടുത്തിട്ടുണ്ട്. 67 റൺസുമായി ബെൻ സ്റ്റോക്‌സും 18 റൺസുമായി ഒലി പോപേയുമാണ് നിലവിൽ ക്രീസിൽ ഉള്ളത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ ഇതുവരെ 38 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

ഇംഗ്ലണ്ടിന് വേണ്ടി ഓപണർ റോറി ബാൺസ് 52 റൺസും ഡെൻലി 74 റൺസുമെടുത്ത് പുറത്തായി. 22 റൺസ് എടുത്ത സിബിലിയുടെയും 2 റൺസ് എടുത്ത ജോ റൂട്ടിന്റെയും വിക്കറ്റുകളും ഇംഗ്ലണ്ടിന് ആദ്യ ദിവസം നഷ്ടമായി. ന്യൂസിലാൻഡിന് വേണ്ടി ഗ്രാൻഡ്ഹോം 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ സൗത്തീയും വാഗ്നരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Advertisement