കേരള പ്രീമിയർ ലീഗ്; മുത്തൂറ്റ് എഫ് എക്ക് തുടർച്ചയായ വിജയം, മാറ്റിയാസ് വെറോൺ വീണ്ടും താരം

രാംകോ കേരള പ്രീമിയർ ലീഗിൽ മൂത്തൂറ്റ് എഫ് എക്ക് തുടർച്ചയായ രണ്ടാം വിജയം. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയ മുത്തൂറ്റ് എഫ് എ ഇന്ന് സായ് തിരുവനന്തപുരത്തെ ആണ് തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. 54ആം മിനുട്ടിൽ മാറ്റിയാസ് വെറോൺ ആണ് മുത്തൂറ്റിന് ലീഡ് നൽകിയത്. കഴിഞ്ഞ മത്സരത്തിൽ വെറോൺ ഇരട്ട ഗോളുകൾ നേടിയിരുന്നു. ഇന്നും വെറോൺ തന്നെയാണ് മാൻ ഓഫ് ദി മാച്ച് ആയതും. അഞ്ചു മത്സരങ്ങളിൽ 9 പോയിന്റുമായി മുത്തൂറ്റ് ഗ്രൂപ്പ് ബിയിൽ നാലാമതാണ്. സായ് മത്സരിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടു.