കേരള പ്രീമിയർ ലീഗിൽ ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ലൂക സോക്കർ ക്ലബും ലൂക സമനിലയിൽ പിരിഞ്ഞു. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരം ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്. സാറ്റ് തിരൂർ താരം അഭിഷേക് റാവത് കളിയിലെ മികച്ച താരമായി തിരിഞ്ഞെടുക്കപ്പെട്ടു. ലീഗിൽ രണ്ടു മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു ഗോൾ നേടാൻ സാറ്റ് തിരൂരിനായില്ല. 4 പോയിന്റുമായി ലൂക സോക്കർ ആണ് ഇപ്പോൾ ഗ്രൂപ്പ് എയിൽ ഒന്നാമത് ഉള്ളത്.