ഇഹെനാചോയ്ക്ക് ഹാട്രിക്ക്, ലെസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിക്ക് വൻ വിജയം. പരിശീലകനെ പുറത്താക്കിയതിന് ശേഷം ആദ്യ മത്സരത്തിന് ഇറങ്ങിയ ഷെഫീൽഡ് യുണൈറ്റഡിനെ ആണ് ഇന്ന് ലെസ്റ്റർ വലിയ സ്കോറിന് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ലെസ്റ്ററിന്റെ വിജയം. സ്ട്രൈക്കർ ഇഹെനാചോയുടെ ഹാട്രിക്ക് ആണ് ലെസ്റ്ററിന് കരുത്തായത്.

39, 69, 78 മിനുട്ടുകളിൽ ആയിരുന്നു ഇഹെനാചോയുടെ ഹാട്രിക്ക്. താരത്തിന്റെ പ്രീമിയർ ലീഗ് കരിയറിലെ ആദ്യ ഹാട്രിക്കാണിത്. അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് ഇഹെനാചോ അഞ്ചു ഗോളുകൾ നേടി. ഇന്ന് ഇഹെനാചോയുടെ രണ്ടു ഗോളുകൾക്ക് വാർഡിയായിരുന്നു അവസരം ഒരുക്കിയത്. അയോസെ പെരസ് ആണ് ലെസ്റ്ററിന്റെ മറ്റൊരു സ്കോറർ. ഒരു സെൽഫ് ഗോളും ലെസ്റ്ററിന് ലഭിച്ചു.

ഈ വിജയം ലെസ്റ്ററിനെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു മത്സരം കുറവാണ് കളിച്ചത്.