കേരള പ്രീമിയർ ലീഗ് ഇത്തവണ ഫുട്ബോൾ ആരാധകർക്ക് തത്സമയം കാണാം. ഇതിനായുള്ള ഒരുക്കങ്ങൾ കേരള ഫുട്ബോൾ അസോസിയേഷൻ പൂർത്തിയാക്കി. ലെഗിലെ ഭൂരിഭാഗം മത്സരങ്ങളും ലൈവ് സ്ട്രീം ചെയ്യാനാണ് കെ എഫ് എ ഉദ്ദേശിക്കുന്നത്. ഇതിനായി ഏഷ്യയിലെ ഏറ്റവും വലിയ ലൈവ് കായിക ലൈവ് സ്ട്രീം പ്ലാറ്റ്ഫോമായാ മൈകൂജോ ഡോട്ട്കോമുമായി കെ എഫ് എ ധാരണയിൽ എത്തിയിട്ടുണ്ട്.
നേരത്തെ കേരള ഫുട്ബോൾ അസോസിയേഷൻ നടത്തിയ അക്കാദമി ലീഗുകൾ പരീക്ഷണാടിസ്ഥാനത്തിൽ ലൈവ് സ്ട്രീം ചെയ്തിരുന്നു. മൈകൂജോയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴിയും മത്സരം തത്സമയം കാണാം. നവംബറിൽ ആകും കേരള പ്രീമിയർ ലീഗിന്റെ പുതിയ സീസൺ തുടങ്ങുക.
16 ടീമുകളെ ആണ് കെ എഫ് എ ഇത്തവണ പ്രീമിയർ ലീഗിൽ പ്രതീക്ഷിക്കുന്നത്. 16 ടീമുകൾ പങ്കെടുക്കുന്ന കാര്യത്തിൽ ഒക്ടോബർ 31ന് അവസാന തീരുമാനം ആകും.
ലീഗിൽ പങ്കെടുക്കാൻ സാധ്യതയുള്ള ടീമുകൾ:
ഗോകുലം കേരള എഫ് സി, കേരള ബ്ലാസ്റ്റേഴ്സ്, എഫ് സി കേരള, എഫ് സി തൃശ്ശൂർ, സാറ്റ് തിരൂർ, ക്വാർട്സ് കോഴിക്കോട്, എഫ് സി കൊച്ചിൻ, കോവളം എഫ് സി, ഗോൾഡൻ ത്രെഡ്സ്, എസ് ബി ഐ, കൊച്ചിൻ പോർട്, ഇന്ത്യൻ നേവി, കേരള പോലീസ്, സെൻട്രൽ എക്സൈസ്, കെ എസ് ഇ ബി, ഏജീസ്