കെ എസ് ഇ ബിയെ ഞെട്ടിച്ച് എം എ കോളേജ്

Img 20210307 Wa0078
- Advertisement -

രാംകോ കേരള പ്രീമിയർ ലീഗിന്റെ രണ്ടാം ദിവസം ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ എം എ കോളേജ് മുൻ ചാമ്പ്യന്മാരായ കെ എസ് ഇ ബിയെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എം എ കോളേജിന്റെ വിജയം. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ ഗോൾ കീപ്പറുടെ ഒരു ചെറിയ പിഴവാണ് കെ എസ് ഇ ബിക്ക് വിനയായത്. കളിയുടെ 39ആം മിനുട്ടിൽ അഡ്വാൻസ് ചെയ്ത് വന്ന കെ എസ് ഇ ബി ഗോൾ കീപ്പർക്ക് പന്ത് ക്ലിയർ ചെയ്യാൻ ആയില്ല.

ഈ അവസരം മുതലെടുത്ത് ഫാജിൽ ബോക്സിലേക്ക് നൽകിയ പന്ത് വിശാഖ് ഒഴിഞ്ഞ ഗോൾ പോസ്റ്റിലേക്ക് കയറ്റി. ഈ ഗോളിൽ നിന്ന് കരകയറാൻ കെ എസ് ഇ ബിക്ക് ആയില്ല. കഴിഞ്ഞ സീസണിൽ തന്നെ പല വമ്പന്മാരെയും വിറപ്പിച്ച എം എ കോളേജ് ഇത്തവണ കൂടുതൽ ശക്തരാണ് എന്നാണ് ഈ വിജയത്തിലൂടെ തെളിയുന്നത്‌.

Advertisement