കേരള പ്രീമിയർ ലീഗിൽ ഇന്ന് രണ്ടു മത്സരങ്ങൾ നടക്കും. വൈകിട്ട് 4 മണിക്ക് നടക്കുന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഗോൾഡൻ ത്രഡ്സ് എം എ കോളേജ് കോതമംഗലത്തെ നേരിടും. ഗോൾഡൻ ത്രഡ്സിന്റെ ഈ സീസണിൽ ആദ്യ മത്സരമാണ് ഇത്. എം എ കോളേജ് കഴിഞ്ഞ ആഴ്ച നടന്ന ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. കൊച്ചി മഹാരാജാസ് ഗ്രൗണ്ടിലാണ് മത്സരം നടക്കുക. വൈകിട്ട് 7 മണിക്ക് നടക്കുന്ന ഗ്രൂപ്പ് എയിലെ മത്സരത്തിൽ സാറ്റ് തിരൂർ ലൂക് സോക്കർ ക്ലബിനെയും നേരിടും. ആദ്യ മത്സരത്തിൽ എഫ് സി കേരളയെ തോൽപ്പിച്ച ലൂക ഇന്ന് വിജയിച്ച് ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്ത് തുടരാൻ ആകും ശ്രമിക്കുക. സാറ്റ് തിരൂർ അവരുടെ ആദ്യ വിജയമാണ് ലക്ഷ്യമിടുന്നത്. രണ്ട് മത്സരങ്ങളും ഫേസ്ബുക്കിലും യൂടൂബിലും തത്സമയം കാണാം.