വാൻ ഡൈകും ഗോമസും യൂറോ കപ്പ് കളിക്കാനുള്ള സാധ്യത കുറവാണെന്ന് ക്ളോപ്പ്

Van Dijk Gomez Liverpool
- Advertisement -

ലിവർപൂൾ താരങ്ങളായ വാൻ ഡൈകും ഗോമസും ഈ വർഷം ജൂണിൽ നടക്കുന്ന യൂറോ കപ്പ് കളിക്കാനുള്ള സാധ്യത കുറവാണെന്ന് ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്. ഇരു താരങ്ങളും ദീർഘ കാലമായി പരിക്കിനെ തുടർന്ന് ടീമിൽ നിന്ന് പുറത്താണ്.

താൻ ഒരിക്കലും താരങ്ങളെ ദേശീയ ടീമിലേക്ക് വിടാതിരിക്കില്ലെന്നും എന്നാൽ താരങ്ങൾ എല്ലാം ടീമിന്റെ കൂടെ പ്രീ സീസൺ മത്സരങ്ങൾക്ക് ഉണ്ടാവണമെന്നാണ് തന്റെ ആഗ്രഹമെന്നും ക്ളോപ്പ് പറഞ്ഞു. ഗോമസിനെയും വാൻ ഡൈകിനെയും കൂടാതെ മറ്റൊരു താരമായ ജോയൽ മാറ്റിപ്പിന്റെ പരിക്കും സമാനമാണെന്ന് ക്ളോപ്പ് പറഞ്ഞു.

എന്നാൽ താരങ്ങൾ എല്ലാം പൂർണമായും എന്ന് ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന് തനിക്ക് പറയാൻ കഴിയില്ലെന്നും അവർ പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കുമ്പോൾ അത് അറിയാമെന്നും ക്ളോപ്പ് പറഞ്ഞു. ജൂൺ 11 മുതൽ ജൂലൈ 11 വരെ യൂറോപ്പിലെ 12 നഗരങ്ങളിലായാണ് യൂറോ കപ്പ് നടക്കുന്നത്.

Advertisement