കേരള പ്രീമിയർ ലീഗിൽ ഇത്തവണ 15 ടീമുകൾ, നവംബർ 15ന് ആരംഭിക്കും

- Advertisement -

പുതിയ മുഖവുമായി എത്തുന്ന കേരള പ്രീമിയർ ലീഗിന് നവംബർ പകുതിയിൽ കിക്കോഫ് ഉണ്ടാകും. മുൻ സീസണുകൾ പോലെ സീസണ് അവസാനം തിരക്കുപിടിച്ചു ലീഗ് നടത്തുന്ന രീതി മാറ്റാൻ നേരത്തെ തന്നെ കെ എഫ് എ തീരുമാനിച്ചിരുന്നു. നവംബർ 15ന് ആരംഭിച്ച് ഏപ്രിൽ വരെ നീണ്ടു നിക്കുന്ന വിധത്തിലാകും കേരള പ്രീമിയർ ലീഗ് ഇത്തവണ നടക്കുക.

കളിക്കാർക്കും ക്ലബുകൾക്കും ലീഗ് നീണ്ടു നിക്കുന്നത് വലിയ ആശ്വാസമാകും. കേരള ഫുട്ബോൾ അസോസിയേഷൻ കരുതുന്നു. കഴിഞ്ഞ‌ സീസണിൽ ഏപ്രിൽ മെയ് മാസങ്ങളിലായി നടത്തിയ ലീഗിന് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നു. സെക്കൻഡ് ഡിവിഷൻ മത്സരങ്ങൾ ഇതിനിടയിൽ വന്നത് കേരള പ്രീമിയർ ലിഗിന്റെ മൊത്തം ഫിക്സ്ചറിനെ തന്നെ ബാധിച്ചിരുന്നു.

ഇത്തവണ 15 ടീമുകൾ എങ്കിലും ലീഗിന് ഉണ്ടാകും. ആദ്യ ഡിപാർട്മെന്റ് ടീമുകൾ ഇല്ലാതെ ലീഗ് കളിക്കാനായിരുന്നു കെ എഫ് തീരുമാനിച്ചിരുന്നത്. എന്നാൽ അവസാനം ഡിപാർട്മെന്റ് ടീമുകളെ കൂടെ ഉൾപ്പെടുത്താം എന്ന ധാരണയിലാണ് ഉള്ളത്. 9 പ്രൈവെറ്റ് ക്ലബുകളും അഞ്ച് ഡിപാർട്മെന്റ് ക്ലബുകളും എന്തായാലും ലീഗിന്റെ ഭാഗമാകും

ഹോം എവേ ഫോർമാറ്റിൽ തന്നെ ആകും ലീഗ് നടക്കുക. തിരുവനന്തപുരം ക്ലബായ കോവളം എഫ് സി അടക്കം കേരള പ്രീമിയർ ലീഗിൽ പുതിയ ടീമുകളുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കാം. എല്ലാ മത്സരങ്ങളും തത്സമയം ലൈവ് സ്ട്രീമിങ് വഴി ഫുട്ബോൾ ആരാധകരിൽ എത്തിക്കുകയും ചെയ്യും. ഇതിനായി മൈകൂജോ ഡോട്ട് കോമിമായി അധികൃതർ ധാരണയിൽ എത്തിയിട്ടുണ്ട്.

ലീഗിൽ പങ്കെടുക്കാൻ സാധ്യതയുള്ള ടീമുകൾ:

ഗോകുലം കേരള എഫ് സി, കേരള ബ്ലാസ്റ്റേഴ്സ്, എഫ് സി കേരള, എഫ് സി തൃശ്ശൂർ, സാറ്റ് തിരൂർ, ക്വാർട്സ് കോഴിക്കോട്, എഫ് സി കൊച്ചിൻ, കോവളം എഫ് സി, ഗോൾഡൻ ത്രെഡ്സ്, എസ് ബി ഐ, കൊച്ചിൻ പോർട്, ഇന്ത്യൻ നേവി, കേരള പോലീസ്, സെൻട്രൽ എക്സൈസ്, കെ എസ് ഇ ബി.

Advertisement