മുന്നൂറാം ഗോളിന് കാത്തിരിക്കുന്ന മിലാൻ ഡെർബി

- Advertisement -

ഇറ്റലിയിൽ ഇന്ന് മിലാൻ ഡെർബി നടക്കും. ലോക ഫുട്ബാളിൽ ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന ഡെർബികളിൽ ഒന്നാണ് ഡെർബി ഡെല്ലാ മഡോണിയ എന്ന മിലാൻ ഡെർബി. മിലാനിലെ വമ്പൻ ടീമുകളായ എ സി മിലാനും ഇന്റർ മിലാനും ഇന്ന് ഏറ്റുമുട്ടും. ഇന്ന് ഇന്ററിന്റെ ഹോം മാച്ചാണ്. 2010 നു ശേഷം ഒരു ഹോം മാച്ചിലും ഇന്റർ പരാജയപ്പെട്ടിട്ടില്ല.

ഇരു ടീമുകളുടെയും 222 മത്തെ ഏറ്റുമുട്ടലാണ് ഇന്നത്തേത്. ഡെർബിയിലെ മുന്നൂറാം ഗോളെന്ന നേട്ടം സ്വന്തമാക്കാൻ ഇരു ടീമുകൾക്കും അവസരമുണ്ട്. 299 ഗോളുകളാണ് ഇന്റർ മിലാൻ ഡെർബിയിൽ അടിച്ചു കൂട്ടിയത്. അതെ സമയം എ സി മിലാൻ 297 ഗോളുകൾ അടിച്ചിട്ടുണ്ട്. സാൻ സയ്‌റോയിൽ ഇന്ന് നേരാസൂറികളുടെയാണോ റോസാനെറികളുടെയാണോ കൊടിയുയരുകയെന്നറിയാൻ മണിക്കുറുകൾ മാത്രം ബാക്കി.

Advertisement