കേരള പ്രീമിയർ ലീഗ്; സെമി പ്രതീക്ഷ നിലനിർത്തി ഗോൾഡൻ ത്രഡ്സിന് വിജയം

Newsroom

കേരള പ്രീമിയർ ലീഗിൽ ഗോൾഡൻ ത്രഡ്സ് വിജയ വഴിയിലേക്ക് തിരികെവന്നു. ഇന്ന് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സായ് കൊല്ലത്തെ നേരിട്ട ഗോൾഡൻ ത്രഡ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. തുടക്കത്തിൽ തന്നെ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ഗോൾഡൻ ത്രഡ്സിന്റെ വിജയം. പത്താം മിനുട്ടിൽ ഫസീന്റെ ഒരു പെനാൾട്ടി ഗോളിലൂടെ ആയിരുന്നു സായ് കൊല്ലത്തിന്റെ ആദ്യ ഗോൾ.

രണ്ടാം പകുതിയിൽ 48ആം മിനുട്ടിൽ റോഷൻ ആയിരുന്നു ഗോൾഡൻ ത്രഡ്സിന് സമനില ഗോൾ വന്നത്. മത്സരത്തിന്റെ അവസാന നിമിഷം ഇസഹാക് ആണ് ഗോൾഡൻ ത്രഡ്സിന് വിജയം നൽകിയത്. 8 മത്സരങ്ങളിൽ 18 പോയിന്റുമായി നാലാം സ്ഥാനത്താണ് ഗോൾഡൻ ത്രഡ്സ് ഇപ്പോൾ ഉള്ളത്. സായ് എട്ടാം സ്ഥാനത്താണുള്ളത്.