കെ പി എൽ യോഗ്യത റൗണ്ട്, നാളെ നിർണായ പോരാട്ടം

Img 20211108 115057

കെ പി എൽ യോഗ്യത റൗണ്ടിൽ നാളെ നിർണായക പോരാട്ടത്തിൽ കൊച്ചി സിറ്റി എഫ് സി യൂണിവേഴ്സൽ സോക്കറിനെ നേരിടും. നാളെ നടക്കുന്ന മത്സരത്തിൽ വിജയിക്കുന്ന ടീമിന് ഗ്രൂപ്പിൽ ഒന്നാമതായി ഫിനിഷ് ചെയ്യാം. ഒപ്പം ഫൈനലിലേക്കും കടക്കാം. ഇപ്പോൾ യൂണിവേഴ്സൽ സോക്കറിനും കൊച്ചി സിറ്റി എഫ് സിക്കും 3 പോയിന്റ് വീതമാണ് ഉള്ളത്. രണ്ട് ടീമുകളും യുണൈറ്റഡ് എഫ് സിയെ തോൽപ്പിച്ചിരുന്നു. രണ്ട് ടീമുകളും വിജയിച്ചത് 3-1 എന്ന സ്കോറിന് ആയത് കൊണ്ട് തന്നെ ഗോൾ ഡിഫറൻസും അടിച്ച ഗോളും വഴങ്ങിയ ഗോളും എല്ലാം തുല്യമാണ്. അതുകൊണ്ട് തന്നെ നാളെ ഒരു വിജയം കൊണ്ട് മാത്രമെ ആര് ഫൈനലിലേക്ക് എത്തു എന്ന് തീരുമാനിക്കാൻ ആവുകയുള്ളൂ.

ഗ്രൂപ്പ് ബിയിൽ നിന്ന് ഐഫ കൊപ്പം നേരത്തെ തന്നെ ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. ഫൈനലിൽ വിജയിക്കുന്ന ടീം വരാനിരിക്കുന്ന കെ പി എല്ലിന്റെ ഭാഗമാകും. നാളത്തെ കളി വൈകിട്ട് 3 മണിക്ക് തത്സമയം സ്പോർട് കാസ്റ്റിന്റെ യൂടൂബ് ചാനലിൽ കാണാം.

Previous articleരോഹന്‍ കുന്നുമ്മലിന് അര്‍ദ്ധ ശതകം, ആസാമിനെതിരെ കേരളത്തിന് 8 വിക്കറ്റ് വിജയം
Next articleസാലറി ക്യാപ് മറികടന്നാൽ ഐ എസ് എൽ ക്ലബുകളുടെ പോയിന്റ് കുറക്കും