സെക്കൻഡ് ഡിവിഷനിൽ എഫ് സി കേരളയ്ക്ക് തോൽവി

- Advertisement -

സെക്കൻഡ് ഡിവിഷൻ ഐലീഗിൽ എഫ് സി കേരളയ്ക്ക് തോൽവി. ഇന്ന് അഹമ്മദബാദിൽ നടന്ന മത്സരത്തിൽ അഹമ്മദാബാദ് ക്ലബായ അര എഫ് സിയാണ് എഫ് സി കേരളയെ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അര എഫ് സിയുടെ വിജയം. 32ആം മിനുട്ടിൽ ഹമിദുവും, 72ആം മിനുട്ടിൽ സെയ്ദ് ഷുഹൈബ് അഹമ്മദുമാണ് അര എഫ് സിക്കു വേണ്ടി ഗോളുകൾ നേടിയത്.

ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച എഫ് സി കേരളയുടെ ആദ്യ പരാജയമാണിത്. അടുത്ത മത്സരത്തിൽ ഫെബ്രുവരി ആറിന് മുംബൈ സിറ്റി എഫ് സിയെ ആകും എഫ് സി കേരള നേരിടുക.

Advertisement