കേരള പ്രീമിയർ ലീഗ്, ട്രാവങ്കൂർ റോയൽസിന് എതിരെ കെ എസ് ഇ ബിക്ക് വൻ വിജയം

കേരള പ്രീമിയർ ലീഗിൽ ഗ്രൂപ്പ് ബിയിൽ വലിയ വിജയവുമായി കെ എസ് ഇ ബി ഒന്നാം സ്ഥാനത്തേക്ക് മുന്നേറി.ഇന്ന് ട്രാവങ്കൂർ എഫ് സിയെ നേരിട്ട കെ എസ് ഇ ബി എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. ഇരട്ട ഗോളുകളുമായി വിഖ്നേശ് ഇന്ന് മാൻ ഓഫ് ദി മാച്ച് ആയി. 37ആം മിനുട്ടിൽ ആയിരുന്നു വിഗ്നേശിന്റെ ആദ്യ ഗോൾ. മുഹമ്മദ് പാറക്കൂട്ടിൽ നൽകിയ ത്രൂ പാസ് സ്വീകരിച്ചായിരുന്നു ഗോൾ.20220215 183518

രണ്ടാം പകുതിയുടെ തുടക്കത്തിൽ മുഹമ്മദിന്റെ മറ്റൊരു അസിസ്റ്റിൽ ജിജോയിലൂടെ കെ എസി ബി ലീഡ് ഇരട്ടിയാക്കി. 76ആം മിനുട്ടിൽ ആയിരുന്നു വിഗ്നേശിന്റെ രണ്ടാം ഗോൾ‌. പിന്നാലെ 85ആം മിനുട്ടിലെ എൽദോസിന്റെ ഗോൾ കെ എസ് ഇ ബി വിജയം പൂർത്തിയാക്കി. 3 മത്സരങ്ങൾ കഴിഞ്ഞപ്പോൾ കെ എസ് ഇ ബിക്ക് ഏഴ് പോയിന്റ് ഉണ്ട്.