കേരള പ്രീമിയർ ലീഗ്; ചാമ്പ്യന്മാരായ ഗോകുലത്തെ ബാസ്കോ ഒതുക്കുങ്ങൽ ഞെട്ടിച്ചു

Newsroom

Img 20220215 175923
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരളക്ക് അപ്രതീക്ഷിത പരാജയം. ലീഗിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഗോകുലം എതിരില്ലാത്ത രണ്ടു ഗോളുകളുടെ പരാജയമാണ് ഇന്ന് ഏറ്റുവാങ്ങിയത്. കോഴിക്കോട് വെച്ച് നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ ഗോകുലം കേരള രണ്ടു ഗോളുകൾക്ക് പിറകിൽ പോയിരുന്നു.

Img 20220215 180023

മത്സരത്തിൽ ഇന്ന് തുടക്കം മുതൽ മെച്ചപ്പെട്ട ഫുട്ബോൾ കാഴ്ചവെച്ച ബാസ്കോ നാൽപ്പതാം മിനുറ്റിൽ ആണ് ലീഡ് എടുത്തത്. വലതുവിങ്ങിലൂടെ ബാസ്കോ നടത്തിയ അറ്റാക്ക് ഒരു ക്രോസിലൂടെ ബോക്സിൽ ഉള്ള നസറുദ്ദീനിൽ എത്തി. താരം 6 യാർഡ് ബോക്സിൽ നിന്ന് ഒരു പിഴവും ഇല്ലാതെ പന്ത് വലയിൽ എത്തിച്ചു. 45ആം മിനുട്ടിൽ ആയിരുന്നു ബാസ്കോയുടെ രണ്ടാം ഗോൾ. ഇത്തവണയും വലതു വിങ്ങിലൂടെയാണ് ബാസ്കോയുടെ അറ്റാക്ക് വന്നത്. വിഷ്ണു ആണ് ബാസ്കോയുടെ രണ്ടാം ഗോൾ നേടിയത്. ബാസ്കോയുടെയും സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്.