സാറ്റിനെ സമനിലയിൽ തളച്ച് കേരള പോലീസ് കെ പി എൽ സെമിയിൽ

- Advertisement -

കേരള പ്രീമിയർ ലീഗിലെ സെമി ഫൈനൽ ലൈനപ്പുകൾ തീരുമാനമായി. ഇന്ന് നടന്ന ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ സാറ്റ് തിരൂരിനെ സമനിലയിൽ പിടിച്ചതോടെ കേരള പോലീസ് സെമിയിലേക്ക് കടന്നു. ഇന്ന് കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 1-1 സമനില ആണ് കേരള പോലീസ് സ്വന്തമാക്കിയത്. 62ആം മിനുട്ടിൽ തബ്സീറിലൂടെ സാറ്റ് ആണ് ആദ്യ ലീഡ് എടുത്തത്.

എന്നാൽ 77ആം മിനുട്ടിൽ അഖിൽജിത് കേരള പോലീസിന്റെ രക്ഷകനായി. അഖിൽജിതിലൂടെ സമനില നേടിയ കേരള പോലീസ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനവും സെമി ഫൈനലും ഉറപ്പിച്ചു. ഈ സമനിലയോയ്യ്ർ ഗ്രൂപ്പിൽ എട്ടു പോയന്റുമായാണ് കേരള പോലീസ് രണ്ടാം സ്ഥാനം ഉറപ്പിച്ചത്. ഏഴു പോയന്റുമായി എം എ കോളേജ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. സാറ്റ് തിരൂർ നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു.

സെമി ഫൈനലിൽ സാറ്റ് തിരൂർ കേരള ബ്ലാസ്റ്റേഴ്സിനെയും, ഗോകുലം കേരള എഫ് സി കേരള പോലീസിനെയും നേരിടും.

Advertisement