വിജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ച് ഗോകുലം

- Advertisement -

കേരള പ്രീമിയർ ലീഗിൽ ഗോകുലം വിജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. ഇന്ന് കോവളം എഫ് സിയെ നേരിട്ട മലബാറിയൻസിന്റെ യുവനിര അഞ്ചു ഗോളുകളാണ് അടിച്ചു കൂട്ടിയത്. 5-1ന്റെ വിജയവും ഗോകുലം കേരള സ്വന്തമാക്കി. നേരത്തെ തന്നെ ഗോകുലം ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനവും സെമിയും ഉറപ്പിച്ചിരുന്നു.

ഹാട്രിക്ക് നേടിയ എമിൽ ബെന്നിയാണ് ഇന്ന് ഗോകുലത്തിന്റെ സ്റ്റാർ ആയത്. 44, 68, 89 മിനുട്ടുകളിൽ ആയിരുന്നു എമിൽ ബെന്നിയുടെ ഗോളുകൾ. ശിഹാബും സ്റ്റീഫനും ആണ് ഗോകുലത്തിന്റെ മറ്റു സ്കോറേഴ്സ്. ബെനിസ്റ്റണ് ആണ് കോവളത്തിന്റെ ആശ്വാസ ഗോൾ നേടിയത്. ഈ വിജയത്തോടെ ഗോകുലം 16 പോയന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാമത് ഫിനിഷ് ചെയ്തു. സെമിയിൽ കേരള പോലീസിനെ ആകും ഗോകുലം നേരിടുക..

Advertisement