കേരള പ്രീമിയർ ലീഗ്; കേരള പോലീസിന്റെ അപരാജിത കുതിപ്പ് തുടരുന്നു

Newsroom

Img 20220227 185914
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള പ്രീമിയർ ലീഗിലെ കേരള പോലീസിന്റെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്ന് ബാസ്കോ ഒതുക്കുങ്ങലിനെ കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ച് നേരിട്ട കേരള പോലീസ് ഗോൾ രഹിത സമനില വഴങ്ങി. ഇരുടീമുകൾക്കും ഇന്ന് അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. ബാസ്കോയുടെ ഗോൾ കീപ്പർ ജസീർ മുഹമ്മദ് മാൻ ഒഫ് ദി മാച്ച് ആയി.

മൂന്ന് മത്സരങ്ങളിൽ 7 പോയിന്റുമായി കേരള പോലീസ് ലീഗിൽ രണ്ടാമത് നിൽക്കുന്നു. 5 പോയിന്റുമായി ബാസ്കോ നാലാം സ്ഥാനത്താണ്.